ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ടീം ബില്‍ഡിങ് ശില്പശാല സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ശ്രേയസ് ഹാളില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ശില്പശാലയുടെ സമാപനം സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി. ദിനീഷ് മുഖ്യ പ്രഭാഷണം നടത്തി. ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.പി.എസ് സുഷമ അവലോകനം നടത്തി. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, സ്റ്റേറ്റ് ഫാക്കല്‍ട്ടിമാരായ സി.പി സുരേഷ് ബാബു, വി.ടി വിനോദ്, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട 21 ആരോഗ്യ ഉപകേന്ദ്രങ്ങളുടെ കീഴിലുള്ള അംഗങ്ങള്‍ പങ്കെടുത്തു.
