കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്നിക്ക് കോളേജിലെ സി.ഇ സെല്ലിനുകീഴില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എയര്‍ കണ്ടീഷനിങ് ആന്റ് റഫ്രിജറേഷന്‍, ഡി.ടി.പി, ബ്യൂട്ടീഷന് , ടൈലറിങ് എന്നീ കോഴ്സുകളാണ് ആരംഭിക്കുന്നത്. താല്പര്യമുള്ളവര് ഗവ. വനിതാ പോളിടെക്നിക്ക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന സി.ഇ സെല്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 9946863462.
