നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന സ്വയം തൊഴിൽ പദ്ധതികളായ ശരണ്യ, കെസ്റു, ജോബ്ക്ലബ്, കൈവല്യ എന്നീ പദ്ധതികളിലൂടെ ഉപജീവനമാർഗ്ഗം കണ്ടെത്തിയ സ്വയം തൊഴിൽ സംരംഭകരുടെ ഉണർവ് 2023 വിഷു വിപണനമേള ഏപ്രിൽ 10 മുതൽ 13 വരെ എറണാകുളം സിവിൽ സ്റ്റേഷനിൽ താഴത്തെ നിലയിൽ സംഘടിപ്പിക്കുമെന്ന് ജില്ലാ എംപ്ലോയെൻറ് ഓഫീസർ അറിയിച്ചു.