ആലപ്പുഴ: പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും കേരളത്തിനു പുറത്ത് ഇതര സംസ്ഥാനങ്ങളിൽ അംഗികൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കുന്നവരുമായ വിദ്യാർഥികളിൽ നിന്ന് കേന്ദ്രസർക്കാരിന്റെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വരുമാന പരിധി 2.5 ലക്ഷം രൂപയിൽ താഴെയായിരിക്കണം. അപേക്ഷകർ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ സ്ഥാപന മേധാവി മുഖേന ലഭ്യമാക്കണം. അപേക്ഷ ഫോറത്തിന് www.scdd.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കണം. അപേക്ഷ ഫോറം ജില്ല പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷകർ സ്ഥിരതാമസമുള്ള ജില്ല പട്ടികജാതി വികസന ഓഫീസിലേക്ക് അയക്കണം.
![](https://prdlive.kerala.gov.in/wp-content/uploads/2017/12/scholarship.jpg)