വൈദ്യുതി റെഗുലേറ്ററി കമ്മീഷന് മുമ്പാകെ സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് 01.04.2023 മുതല്‍ 31.03.2027 വരെയുള്ള വൈദ്യുതി നിരക്കുകള്‍ പരിഷ്കരിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പെറ്റീഷന് (ഒ.പി. 18/2023) കമ്മീഷന്റെ വെബ്സൈറ്റില്‍ (www.erckerala.org) ലഭിക്കും.
ഇതു സംബന്ധിച്ച് പൊതു ജനങ്ങളുടെ സൗകര്യാര്‍ത്ഥം നേരിട്ടുള്ള പൊതുതെളിവെടുപ്പ് മേയ് എട്ട്,ഒമ്പത്, 10, 15 തീയ്യതികളില്‍ നടത്തും. മേയ് എട്ടിന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയം, ഒമ്പതിന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാള്‍, പത്തിന് കൊച്ചിന് മുന്‍സിപ്പല്‍ കോര്പ്പറേഷന് നോര്‍ത്ത് ടൗണ്‍ഹാള്‍, 15ന് തിരുവനന്തപുരം വെള്ളയമ്പലം ഇന്സ്റ്റിറ്റിയൂഷന് ഓഫ് എന്‍ജിനീയേഴ്സ് ഹാള്‍ എന്നിങ്ങനെയാണ് സിറ്റിങ്. രാവിലെ 11ന് സിറ്റിങ് ആരംഭിക്കും. പൊതുതെളിവെടുപ്പില്‍ പൊതുജനങ്ങള്‍ക്കും, മറ്റും തല്‍പ്പര കക്ഷികള്‍ക്കും പങ്കെടുക്കാം. നേരിട്ട് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യാം.
തപാല്‍ മുഖേനയും ഇ-മെയില്‍ (kserc@erckerala.org) മുഖേനെയും പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്. തപാല്‍/ഇ-മെയില്‍ (kserc@erckerala.org) മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങള്‍ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്, കെ.പി.എഫ്.സി ഭവനം, സി.വി. രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തില്‍ മേയ് 15നു വൈകീട്ട് അഞ്ചു വരെ സ്വീകരിക്കും.