പുസ്തകങ്ങള്‍ക്ക് 70 ശതമാനംവരെ വിലക്കിഴിവ് നല്‍കുന്ന ബുക്ക്മാര്‍ക്ക് പുസ്തകമേള ഏപ്രില്‍ 30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ആരംഭിക്കും. വിവിധ ചരിത്ര ഗവേഷണ സാഹിത്യഗ്രന്ഥങ്ങള്‍ക്കാണ് 10 മുതല്‍ 70 ശതമാനം വരെ വിലക്കിഴിവുളളത്. ഏപ്രില്‍ 30 മുതല്‍ മെയ് ഏഴ് വരെയാണ് മേള.

ഏപ്രില്‍ 30ന് രാവിലെ 10ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. മലയാളത്തിലെ എല്ലാ പ്രമുഖ പ്രസാധകരുടെയും പുസ്തകങ്ങള്‍ക്കൊപ്പം ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. പുസ്തകമേളയോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം എഴുത്തുകാരുമായുള്ള മുഖാമുഖവും പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ചിട്ടുണ്ട്.