സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെയും മക്കൾക്ക് 2022ലെ ഉപരിപഠന വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം വെള്ളിയാഴ്ച (മെയ് 5) നടക്കും. ഉച്ചക്ക് രണ്ടിനു വി.കെ.പ്രശാന്ത് എം.എൽ.എ. യുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ വിതരണോദ്ഘാടനം നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2325582, 8330010855.
