സെൽഫിയല്ല ഇത്തവണ സെൽഫി വീഡിയോ ആയാലോ. പൊന്നാനി എന്റെ കേരളം പ്രദർശന വേദിയെ കൂടുതൽ ആകർഷകമാക്കുകയാണ് 360 ഡിഗ്രി സെൽഫി ബൂത്ത്. ആദ്യ ദിവസം തന്നെ മേളയിലെ തരമായിരിക്കുകയാണ് ബൂത്ത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കിയ ബൂത്തിൽ നാല് പേർക്ക് ഒരേ സമയം സെൽഫി എടുക്കാം. ഫോട്ടോ സ്പിൻ 360 ഡിഗ്രി വീഡിയോ ക്യാം ബൂത്തിൽ നിൽക്കുന്നവർക്ക് ചുറ്റും കറങ്ങി 360 ഡിഗ്രി ആംഗിളിൽ സെൽഫി എടുക്കുകയും. സ്റ്റാളിൽ സജ്ജീകരിച്ചിട്ടുള്ള ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് രണ്ട് മിനുട്ടിനകം സെൽഫി സൗജന്യമായി ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ന്യൂ ജെൻ പിള്ളേർ മാത്രമല്ല പ്രായഭേദമന്യേ സന്ദർശകർ ഏറ്റെടുത്തിരിക്കുകയാണ് മേളയിലെ സെൽഫി വീഡിയോ ബൂത്ത്.