സംസ്ഥാനത്തെ കോളേജുകളിലേക്ക് ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (BHMCT) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ എട്ട് വരെ നീട്ടി.
www.lbscentre.kerala.gov.in വഴി ഓൺലൈനായി അപേക്ഷാ ഫീസ് അടച്ചു അപേക്ഷ സമർപ്പിക്കാം. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396,2560327.