കേരള നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം സംബന്ധിച്ച സമിതി, സെപ്റ്റംബര്‍ 24ന് രാവിലെ 10.30ന് തൃശൂര്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയില്‍ നിന്ന് സമിതിക്ക് ലഭിച്ചിട്ടുള്ള പരാതികളില്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടക്കും.
ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും സമിതി മുമ്പാകെ ഹാജരായി പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ട് നല്‍കാം.
നിയമസഭാ പരിസ്ഥിതി സമിതി
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി 24ന് രാവിലെ 11ന് ഇടുക്കി ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പ്രളയ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇടുക്കി ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദേ്യാഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും തെളിവെടുക്കും. ജില്ലയിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളും ചെറുതോണി പാലവും സമീപപ്രദേശങ്ങളും സന്ദര്‍ശിക്കും.
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം: നിയമസഭാസമിതി യോഗം 27ന്
കേരള നിയമസഭയുടെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി 27ന് രാവിലെ 10.30ന് കണ്ണൂര്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സമിതി അധ്യക്ഷന്‍ സി.കെ.നാണു എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും സമിതിക്ക് ലഭിച്ച ഹര്‍ജികളില്‍ തെളിവെടുക്കും. യോഗത്തില്‍ പൊതുജനങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ക്കും പങ്കെടുത്ത് പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം.