തൊടുപുഴ താലൂക്കില്‍ പുറപ്പുഴ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 13 ല്‍ റീസര്‍വെ 12/4 ഉള്‍പ്പെട്ടതും എല്‍സി-5/17 നമ്പര്‍ കേസില്‍ പെട്ടതും സര്‍ക്കാര്‍ അധീനതയില്‍ സൂക്ഷിച്ചിട്ടുളളതുമായ അഞ്ച് മഹാഗണി മരങ്ങളും ഒരു ആഞ്ഞിലി മരവും ഇടുക്കി സബ് കളക്ടറുടെ സ്ഥിരീകരണത്തിന് വിധേയമായി ജൂണ്‍ 15 ന് പകല്‍ 11 ന് പുറപ്പുഴ വില്ലേജ് ഓഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്യും. ലേല വ്യവസ്ഥകളും നിബന്ധനകളും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും തൊടുപുഴ താലുക്ക് ഓഫീസില്‍ നിന്നോ പുറപ്പുഴ വില്ലേജ് ഓഫീസില്‍ നിന്നോ അറിയാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222503