ജില്ലയിലെ കടലാക്രമണ ഭീഷണി സംബന്ധിച്ച് വിശകലനയോഗം കളക്ടർ വി ആർ കൃഷ്ണതേജയുടെ അധ്യക്ഷതയിൽ കലക്ടറിന്റെ ചേംബറിൽ നടന്നു. കടലാക്രമണ സാധ്യത ഏറിയ ഇടങ്ങൾ, പ്രതിരോധ മാർഗങ്ങൾ തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്തു. ന്യൂനമർദ്ദ ഭീഷണികളെ നേരിടാൻ വേണ്ടുന്ന സജ്ജീകരണങ്ങൾ യോഗത്തിൽ വിലയിരുത്തി. കടലാക്രമണത്തിന് തടയിടുന്ന ടെട്രാപോഡ് സ്ഥാപിക്കുന്നത് സംബന്ധിച്ച ആവശ്യങ്ങൾ യോഗത്തിൽ ഉയർന്നു.
താൽക്കാലിക സുരക്ഷായൊരുക്കുന്ന ജിയോ ബാഗുകളുടെ തൽസ്ഥിതി, ജിയോ ബാഗുകൾ ഇടേണ്ട സ്ഥലങ്ങൾ എന്നിവ യോഗം വിലയിരുത്തി. കടലാക്രമണ സാധ്യത ഏറിയ കടപ്പുറം പഞ്ചായത്ത്, എറിയാട് എടവിലങ്ങ്, വാടാനപ്പള്ളി പുന്നയൂർക്കുളം, മതിലകം, ശ്രീനാരായണപുരം തുടങ്ങിയ ഇടങ്ങളിലെ നിജസ്ഥിതിയും യോഗത്തിൽ വിശകലനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ എം സി ജ്യോതി, ഇറിഗേഷൻ അഡീഷണൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ മോഹനൻ ഐ കെ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.