പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുപ്പൈനാട് പഞ്ചായത്ത്, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ അരപ്പറ്റ ടൗണ്‍ ശുചീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ബി.പി സുദര്‍ശന്‍ പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങള്‍, പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനു വ്യക്തി തലത്തിലും സമൂഹ തലത്തിലും സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.

മുപ്പൈനാട് ലക്കി ഹില്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ശുചീകരണത്തിന് മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും മറ്റു ജീവനക്കാരും നേതൃത്വം നല്‍കി. വാര്‍ഡ് മെമ്പര്‍മാരായ ഇ.വി ശശിധരന്‍, അഷ്‌കര്‍ അലി, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാരായ ഡോ. ടി.പി ശ്രീലാല്‍, ഡോ. അപര്‍ണ മോഹന്‍ദാസ്, ഡോ. അനശ്വര അശോക്, ഡോ. വര്‍ഷ, ആസ്റ്റര്‍ വളണ്ടിയര്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.