ലോക പരിസ്ഥിതി ദിനത്തില്‍ നവകേരളം കര്‍മപദ്ധതിയില്‍ ഹരിത കേരളം മിഷന്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവര്‍ സംയുക്തമായി പച്ചത്തുരുത്ത് സന്ദര്‍ശിച്ചു. കണിയാമ്പറ്റ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ തേജ്വവനം പച്ചതുരുത്താണ് വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചത്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ തൈനട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, നവകേരളം കര്‍മപദ്ധതി ആര്‍.പിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.