വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ ആലപ്പുഴ ജില്ലയിലുള്ള ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പത്താം ക്ലാസ് പാസ് ആണ് യോഗ്യത. പ്രായം 25നും 45നും ഇടയിൽ. സമാന ജോലിയിൽ പ്രവൃത്തിപരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം.
താത്പര്യമുള്ളവർ സ്വയം തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 13ന് രാവിലെ 11ന് ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസൽ (ജെൻഡർ പാർക്കിനും ജനറൽ ആശുപത്രിക്കും സമീപം) എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666.