സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള എ.ഐ. ക്യാമറയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ ജൂൺ 9 വെള്ളിയാഴ്ച രാവിലെ 11-ന് സെക്രട്ടേറിയറ്റിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം വിലയിരുത്തും. മോട്ടോർ വാഹന വകുപ്പ്, റോഡ് സുരക്ഷ അതോറിറ്റി, കെൽട്രോൺ നാഷണൽ ഇൻഫോർമാറ്റിക് സെന്റർ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.