കര്‍ഷകതൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2022-23 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ച് ആദ്യ ചാന്‍സില്‍ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്കും പ്ലസ്ടു/ വി.എച്ച്.എസ്.സി അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്കും നേടിയവര്‍ക്ക് അപേക്ഷിക്കാം. എസ്.സി/ എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാര്‍ക്ക് പരിധി യഥാക്രമം 75 ശതമാനവും, 85 ശതമാനവുമാണ്.

മാര്‍ക്ക് ലിസ്റ്റ് (ഡിജി ലോക്കര്‍ സര്‍ട്ടിഫിക്കറ്റ്), ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്സ് ബുക്ക്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക്, ബന്ധം തെളിയിക്കുന്ന രേഖ, എന്നിവയുടെ പകര്‍പ്പ്, കര്‍ഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്‍ സാക്ഷ്യപത്രം, എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ ഫോമിന്റെ മാതൃക www.agriworkersfund.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ജൂലൈ 20 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 204602.