സംസ്ഥാനത്തെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായി കീം 2023-ലൂടെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുയും, എൻ ടി എ നടത്തിയ നീറ്റ് (യു.ജി)-2023 പരീക്ഷയിൽ നിശ്ചിത യോഗ്യത നേടുകയും ചെയ്ത വിദ്യാർത്ഥികൾക്ക് നീറ്റ് (യു.ജി)-2023 ഫലം ജൂലൈ 7 വൈകുന്നേരം 4 മണി വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ സമർപ്പിക്കാം.
യഥാസമയം ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈനായി സമർപ്പിക്കാത്തവരെ മെഡിക്കൽ കോഴ്സുകളിലേക്കും മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുമുളള റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തില്ല. തപാൽ വഴിയോ നേരിട്ടോ സമർപ്പിച്ച രേഖകളോ അപേക്ഷകളോ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ പ്രോസ്പെക്ടസിലും വിശദമായ വിജ്ഞാപനത്തിലും ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471 2525300.