കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൻ്റെയും ജെൻഡർ റിസോഴ്സ് സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി ശിൽപ്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ചന്ദ്രി നിർവഹിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ജെൻഡർ റിസോഴ്സ് സെൻ്റർ പ്രവർത്തിച്ച് വരുന്നത്. കുന്നുമ്മൽ ബ്ലോക്കിന് കീഴിലുള്ള എല്ലാ പഞ്ചാത്തുകളിലെയും സ്ത്രീകൾക്കും കൗമാരകാർക്കും കൗൺസിലിംഗ് ഉൾപ്പടെ സേവനം ഇതുവഴി ലഭ്യമാക്കും.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കൈരളി അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. തൂണേരി ബ്ലോക് സിഡിപിഒ എം ജി ഗീത, നവാസ് മാസ്റ്റർ മൂന്നാംകൈ, ബ്ലോക്ക് മെമ്പർമാരായ വഹീദ അരീക്കൽ, ഗീത രാജൻ എന്നിവർ ക്ലാസെടുത്തു. സിഡിപിഒ അനിത സ്വാഗതവും വുമൺ ഫെസിലിറ്റേറ്റർ അതുല്യവിങ് നന്ദിയും പറഞ്ഞു. ശിൽപ്പശാലയിൽ ഏഴ് പഞ്ചായത്തിലെ ജനപ്രതിനിധികൾ പങ്കെടുത്തു.