ഇടവെട്ടി ഗവ. എല്‍പി സ്കൂളില്‍ സ്പെക്ട്ര-2023 ന് തുടക്കമായി. സ്കൂള്‍ കുട്ടികളെ ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ളവരാക്കി മാറ്റുന്നതിന് ആറു മാസം നീണ്ടു നില്ക്കുന്ന പരിശീലന പരിപാടികളാണ് സ്പെക്ട്രയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.
ശാസ്താംപാറ ശബരീനന്ദനം ഓഡിറ്റോറിയത്തില്‍ സ്കൂള്‍ പിറ്റിഎ പ്രസിഡന്റ് ഇ.കെ അജിനാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്ററായി വിരമിച്ച രാജന് സി. സി ക്ലാസ്സ് നയിച്ചു. സ്പെക്ട്ര-2023 മൊഡ്യൂള്‍ പ്രകാശനം, സ്പെക്ട്ര-2023 പ്രസന്റേഷന്, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ ചടങ്ങില്‍ നടന്നു. സ്കൂള്‍ വികസനസമിതി ചെയര്മാന് സിബി ജോസ്, വൈസ് ചെയര്മാന് സണ്ണി കടുത്തലക്കുന്നേല്‍ ,പിറ്റിഎ വൈസ് പ്രസിഡന്റ് മോഹനന് പി എന്‍ തുടങ്ങിയവര്‍ സംസാരിച്ചു.