ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (മോണിറ്ററിങ് ആന്‍ഡ് ഇവാലുവേഷന്‍) തസ്തികയില്‍ കരാര്‍ നിയമനം. ബി.ഡി.എസ്/ബി.എസ്.സി നഴ്സിങ്, എം.പി.എച്ച് എന്നിവയാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം നിര്‍ബന്ധം. പ്രസ്തുത യോഗ്യതയില്ലാത്തവരുടെ അഭാവത്തില്‍ ആയുര്‍വേദം, എം.പി.എച്ച് ഉള്ളവരെ പരിഗണിക്കും. പ്രതിമാസ വേതനം 25,000 രൂപ. പ്രായപരിധി 40.

താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജൂലൈ 14 ന് രാവിലെ 10 ന് കൂടിക്കാഴ്ചക്ക് എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.arogyakeralam.gov.in/, 0491 2504695.