പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയില്‍ അഭിമുഖത്തിനായി അപേക്ഷിക്കാം. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ അങ്കണവാടി വര്‍ക്കര്‍ തസ്തികയിലും എസ്.എസ്.എല്‍.സി പരാജയപ്പെട്ട, എഴുത്തും വായനയും അറിയാവുന്ന വനിതകള്‍ക്ക് അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലും അപേക്ഷ സമര്‍പ്പിക്കാം. 18നും 46 നും ഇടയിലാണ് പ്രായപരിധി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് മൂന്ന് വര്‍ഷവും, താത്കാലികമായി സേവനമനുഷ്ഠിച്ചവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷവും വയസിളവ് ലഭിക്കും. 2019 ല്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്ന് പെരുങ്കടവിള അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. അവസാനതിയതി ജൂലൈ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895585338.