ആലപ്പുഴ: സെപ്റ്റംബർ 27 മുതൽ 30 വരെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്തും തമിഴ്‌നാടിന്റെ തെക്ക് ഭാഗത്തും ലക്ഷദ്വീപിന്റെയും ആൻഡമാൻ നിക്കോബാർ തീരത്തും ശക്തമായ കാറ്റും ശക്തമായ തിരമാലയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു.
