തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി) താത്കാലിക അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്. ആർക്കിടെക്ചർ (കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച ബി.ആർക്ക് അടിസ്ഥാന യോഗ്യതയും, എം.ആർക്ക്/ എം.പ്ലാനിങ്/ എം.എൽ.എ (ലാൻസ്കേപ് ആർക്കിടെക്ചർ) എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് (ഫസ്റ്റ് ക്ലാസോടെ ബി.ഇ/ബി.ടെക്കും എം.ഇ/എം.ടെക്കും അല്ലെങ്കിൽ തത്തുല്യ യോഗ്യത), ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് (ഫസ്റ്റ് ക്ലാസോടെ ബി.ഇ/ബി.ടെക്കും എം.ഇ/എം.ടെക്കും അല്ലെങ്കിൽ തത്തുല്യ യോഗ്യത), കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി യിൽ ബി.ഇ/ബി.ടെക്കും എം.ഇ/എം.ടെക്. ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.സി.എ ബിരുദവും രണ്ടുവർഷം സർവകലാശാലാതലത്തിൽ അധ്യാപനപരിചയവും). മെക്കാനിക്കൽ എൻജിനിയറിങ് (ഫസ്റ്റ് ക്ലാസോടെ ബി.ഇ/ബി.ടെക്കും എം.ഇ/എം.ടെക്കും അല്ലെങ്കിൽ തത്തുല്യ യോഗ്യത) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാർഥികൾ ജൂലൈ 24ന് രാവിലെ 9.30നു ബന്ധപ്പെട്ട വിഭാഗത്തിൽ നേരിട്ട് ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരാകണം.