തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്തേഷ്യോളജി തസ്തികയിൽ അഞ്ച് താത്കാലിക ഒഴിവുകളുണ്ട്. ഓപ്പൺ, നോൺ ഓപ്പൺ, ഈഴവ/ തിയ്യ/ ബില്ലവ, എസ്.സി, മുസ്ലീം പ്രയോരിറ്റി ഒഴിവുകളാണുള്ളത്. 01.01.2023ന് 46 വയസ് കവിയരുത് (നിയമാനുസൃത ഇളവ് സഹിതം). 15,600-39,100 ആണ് പ്രതിഫലം. അനസ്തേഷ്യോളജിയിൽ പി.ജിയും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത.

ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 24നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സേചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.