ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നടപ്പാക്കി വരുന്ന പ്രതിഭാ സ്കോളർഷിപ്പിന്റെ 2022-23 ലെ താൽക്കാലിക സെലക്ഷൻ ലിസ്റ്റ്  പ്രസിദ്ധീകരിച്ചു. 2022-23  അധ്യയന വർഷം അടിസ്ഥാന  ശാസ്ത്ര  വിഷയങ്ങളിൽ ബിരുദ  പഠനത്തിന് പ്രവേശനം ലഭിച്ച  സമർഥരായ 50 വിദ്യാർഥികളാണ്  പ്രതിഭാ സ്കോളർഷിപ്പിന് അർഹത നേടിയത്. സെലക്ഷൻ ലിസ്റ്റ്  www.kscste.kerala.gov.in    ലഭ്യമാണ്.

ശാസ്ത്ര വിഷയങ്ങളിൽ  അഞ്ചു  വർഷം വരെ ബിരുദ/ ബിരുദാനന്ദ പഠനത്തിനാണ് സ്കോളർഷിപ് അനുവദിക്കുക. താത്കാലിക സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ട 50 വിദ്യാർഥികളിൽ 37 പേർ പെൺകുട്ടികളാണ്മറ്റു സ്കോളർഷിപ്പുകൾ ലഭിക്കുന്നവർക്ക്  പ്രതിഭാ സ്കോളർഷിപ് സ്വീകരിക്കാൻ അർഹതയില്ലഅർഹരായ വിദ്യാർഥികൾ അനുബന്ധ രേഖകൾ ജൂലൈ 31നകം ഹാജരാക്കണം.