കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച Jeevani – Centre for Well Being എന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ സൈക്കോളജി അപ്രന്റിസ് ആയി സൈക്കോളജി ബിരുദാനന്തര ബിരുദധാരികളെ താത്കാലികമായി നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ലഭിച്ചവർ ജൂലൈ 24 ന് രാവിലെ 11 മണിയ്ക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് കോളജ് ഓഫീസിൽ ഹാജരാകണം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭിലഷണീയ യോഗ്യതകളാണ്.
