സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം നടപ്പാക്കി വരുന്ന പ്രൊബേഷൻ ആൻഡ് ആഫ്റ്റർ കെയർ പ്രോഗ്രാമിന്റെ ഭാഗമായി വീടില്ലാത്ത പുരുഷൻമാരായ പ്രൊബേഷണർമാർ, ജയിലിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടും താമസിക്കാൻ ഇടമില്ലാത്തതിനാൽ ജയിലിൽ നിന്നും അവധി ലഭിക്കാത്തവർ തുടങ്ങിയവർക്കായി സംസ്ഥനതലത്തിൽ സന്നദ്ധസംഘടനകളുടെ സഹായത്തോടെ പ്രൊബേഷൻ ഹോം പദ്ധതി ആവഷ്‌ക്കരിച്ചു നടപ്പാക്കി വരുന്നു. പദ്ധതിയിലേക്കായി പുനരധിവാസ മേഖലയിൽ കുറഞ്ഞത്  മൂന്ന് വർഷം പ്രവർത്തിപരിചയമുള്ളതും സമൂഹത്തിൽ വിശ്വാസ്യത തെളിയിച്ചിട്ടുള്ളതുമായ അംഗീകൃത NCO കളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. നിലവിൽ ഒരേ സമയം 25 പേർക്ക് താമസസൗകര്യം ലഭ്യമാക്കുവാൻ കഴിയുന്ന കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണം.

പ്രൊബേഷൻ ഹോം ആരംഭിക്കുന്നതിന് താത്പര്യമുള്ള സന്നദ്ധ സംഘടനകൾ വിശദമായ ധനകാര്യ വിശകലനം സഹിതമുള്ള പ്രൊപ്പോസലുകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ജൂലൈ 31 ന് വൈകുന്നേരം നാലിന് മുൻപായി ചുവടെ ചേർക്കുന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്  www.sjd.kerala.gov.in സന്ദർശിക്കുക.

വിലാസം: സാമൂഹ്യനീതി ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, Vth ഫ്ലോർ, പി.എം.ജി, തിരുവനന്തപുരം – 695003.