കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച Jeevani – Centre for Well Being എന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ സൈക്കോളജി അപ്രന്റിസ് ആയി സൈക്കോളജി ബിരുദാനന്തര ബിരുദധാരികളെ താത്കാലികമായി നിയമിക്കുന്നു. റ​ഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ലഭിച്ചവർ ജൂലൈ 24 ന് രാവിലെ 11 മണിയ്ക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് കോളജ് ഓഫീസിൽ ഹാജരാകണം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭിലഷണീയ യോഗ്യതകളാണ്.