കോട്ടയം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (സിവിൽ എഞ്ചിനീയറിംഗ് ) തസ്തികയിൽ ഒരു സ്ഥിരം ഒഴിവുണ്ട് (ശമ്പളം 55350-101400 രൂപ). സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദവും ഏഴ് വർഷത്തെ തൊഴിൽ പരിചയവുമുള്ള 45 വയസ്സിൽ താഴെയുള്ള (ഇളവുകൾ അനുവദനീയം) നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് പത്തിന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാക്കേണ്ടതാണ്.
