പുനര്‍വിവാഹം നടത്തിയ സാധുക്കളായ വിധവകളുടെ ധനസഹായപദ്ധതിയായ മംഗല്യയില്‍ അപേക്ഷ ക്ഷണിച്ചു. 2007 ഏപ്രില്‍ ഒന്നിനു ശേഷം പുനര്‍വിവാഹം നടത്തിയ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 18നും 50നും മദ്ധ്യേ പ്രായമുളള സ്ത്രീകള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത. ബ്ലോക്ക് തലത്തിലെ ശിശു വികസന പദ്ധതി ഓഫീസില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരം അങ്കണവാടികളിലും ശിശു വികസന പദ്ധതി ഓഫീസിലും ലഭിക്കും
