MBBS/BDS കോഴ്സുകളിൽ മുൻ അലോട്ട്മെന്റുകൾ പ്രകാരം പ്രവേശനം നേടിയിട്ടുളളതും ഇപ്പോഴും തുടരുന്നതുമായ വിദ്യാർഥികൾക്ക് അവർ രജിസ്റ്റർ ചെയ്തിട്ടുളള MBBS/BDS ഒഴികെയുളള ഹയർ ഓപ്ഷനുകൾ, മറ്റുള്ള മെഡിക്കൽ, മെഡിക്കൽ അനുബന്ധ, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിൽ പരിഗണിക്കപ്പെടണമെങ്കിൽ സെപ്റ്റംബർ 21ന് വൈകിട്ട് നാലിനുള്ളിൽ MBBS/BDS കോഴ്സുകളിൽ നിന്നും വിടുതൽ ചെയ്യണം. വിശദവിവരങ്ങൾക്ക് www.cee.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 22525300
