പത്തനംതിട്ട പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ വയോജനദിനാചരണവും ബ്ലോക്ക്തല വയോജന ക്ലബ് ഉദ്ഘാടനവും ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് നിര്‍വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ അധ്യക്ഷത  വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സുമാ ചെറിയാന്‍ മുതിര്‍ന്ന  പൗരന്മാരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാം ഈപ്പന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനില്‍ മേരി ചെറിയാന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മ പൗലോസ്, അംഗങ്ങളായ അഡ്വ.സതീഷ് ചാത്തങ്കേരി, അന്നമ്മ വര്‍ഗീസ്, ശോശാമ്മ മജു, അഡ്വ.എം.ബി.നൈനാന്‍, കെ.ജി. പ്രസാദ്, അംബികാ മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അനുരാധ സുരേഷ്,  റ്റി.പ്രസന്നകുമാരി, ശിശുവികസന പദ്ധതി ആഫീസര്‍ ജി.പ്രസന്നകുമാരി  എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സമൂഹത്തില്‍ വയോജനങ്ങള്‍ക്കുളള പങ്കും, ഭാവിയിലേക്കുളള കാല്‍വയ്പും എന്ന വിഷയത്തില്‍ പ്രൊഫ.ഡി.സുരേഷ് ബാബു ക്ലാസ് എടുത്തു.  വാര്‍ധക്യത്തില്‍ അനുഭവപ്പെടുന്ന ഏകാന്തതക്ക് ഒരു ശമനം എന്നതിലുപരി മുതിര്‍ന്ന പൗരന്മാരുടെ അനുഭവ പരിജ്ഞാനം സമൂഹ നന്മയ്ക്കായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും 3.5 ലക്ഷം രൂപ വകയിരുത്തി അഞ്ചു പഞ്ചായത്തുകളിലെ 13 ബ്ലോക്ക് ഡിവിഷനുകളിലായി വയോജന ക്ലബ്ബ് ആരംഭിച്ചത്.