കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ സ്തുതിക്കാട് പാടശേഖരത്തില്‍ തരിശ് നെല്‍കൃഷിയുടെ വിത്ത് വിതയ്ക്കല്‍ ഉദ്ഘാടനം  കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജോ പി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഓഫീസര്‍ രമേഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്  കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമിത ഉദയകുമാര്‍, അംഗങ്ങളായ ടി.ടി വാസു, സാലി ഫിലിപ്പ്, ഗീതു മുരളി, തോമസ് എബ്രഹാം, അശോക് ഗോപിനാഥ്, എം.എ ജോസഫ്, ബാലഗോപാലന്‍, ശമുവേല്‍, ഫിലിപ്പ് പി എബ്രഹാം, എന്‍.എന്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.