മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം ഹാളില്‍ മണ്‍സൂണ്‍ ഫോട്ടോ പ്രദര്‍ശനം തുടങ്ങി. ഫോട്ടോഗ്രഫി മേഖലയില്‍ അഞ്ചു പതിറ്റാണ്ട് പിന്നിട്ട മാനന്തവാടിയിലെ മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ എ.ജെ ചാക്കോയുടെ ഫോട്ടോകളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പ്രളയദുരന്തത്തിന്റെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഗ്രന്ഥാലയത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന പ്രദര്ശനങ്ങളിലെ ഒമ്പതാമത്തെ പ്രദര്‍ശനമാണ് ‘മണ്‍സൂണ്‍ 2018’. ഫോട്ടോഗ്രാഫര്‍ ഫ്രാന്‍സിസ് ബേബി ഉദ്ഘാടനം ചെയ്തു. പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം ഉപാദ്ധ്യക്ഷന്‍ എന്‍. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എ.കെ.പി.എ ജില്ലാ ഖജാഞ്ചി എം. പ്രശാന്ത്, എ. അജയകുമാര്‍, എം. ഗംഗാധരന്, എം.സി ജിതിന്, എ.ജെ ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു. എല്ലാ ദിവസവും രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടുവരെ പ്രദര്‍ശനം കാണാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രദര്‍ശനം ഒക്ടോബര്‍ 13നു സമാപിക്കും.
