ചേലക്കര നിയോജക മണ്ഡലം എംഎല്‍എ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് റോഡുകളുടെ നിര്‍മ്മാണത്തിനായി 1.35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. തൊഴുപ്പാടം – മായന്നൂര്‍ കനാല്‍ റോഡ്- 50 ലക്ഷം, ചേലക്കര ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡ് തോട്ടേക്കോട് – കുണ്ടംകുളം റോഡ് -25 ലക്ഷം, മുള്ളൂര്‍ക്കര ഗ്രാമ പഞ്ചായത്ത് 10-ാം വാര്‍ഡിലെ കൊല്ലംമാക്ക് – വളവ് ബൈപ്പാസ് റോഡ് – 30 ലക്ഷം, പാഞ്ഞാള്‍ ഗ്രാമ പഞ്ചായത്ത് 1-ാം വാര്‍ഡിലെ തെഞ്ചീരി – തിരുവഞ്ചിക്കുഴി അമ്പലം റോഡ് – 30 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. സാങ്കേതികാനുമതിയും ടെണ്ടര്‍ നടപടികളും വേഗത്തിലാക്കി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് എല്‍.എസ്.ജി.ഡി എഞ്ചിനീയറിങ്ങ് വിഭാഗത്തിന് മന്ത്രി നിര്‍ദ്ദേശം നല്‍കി.