മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ചവറ ബിജെഎം സര്‍ക്കാര്‍ കോളജ് നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന് കെഎംഎംഎല്‍ ഖരമാലിന്യ സംഭരണികള്‍ കൈമാറി. കെ.എം.എം.എല്‍ വെല്‍ഫയര്‍ മാനേജര്‍ എ എം സിയാദാണ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് മിനിബാബുവിന് സംഭരണികള്‍ കൈമാറിയത്. മാലിന്യങ്ങള്‍ സംസ്കരിച്ച് ഹരിതക്യാമ്പസാക്കി മാറ്റുന്നത് സുഗമമാക്കുന്നതിന് ഇവ സഹയകമാകും. എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ ജി ഗോപകുമാര്‍, പ്രോഗ്രാം ഓഫീസര്‍ ആര് മിനിത, ഡോ ആര് സുനില്‍കുമാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
