ഡിസംബര്‍ 16ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ചെങ്ങന്നൂര്‍ മണ്ഡലം സംഘാടക സമിതി ഓഫീസ് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.

ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലാണ് ഓഫീസ്. ചടങ്ങില്‍ മണ്ഡലതല കമ്മിറ്റി ചെയര്‍മാനായ ഫിഷറീസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ഡിസംബര്‍ 16ന് വൈകിട്ട് 4.30 ന് ചെങ്ങന്നൂര്‍ ബിസിനസ് ഇന്ത്യ ഗ്രൗണ്ടിലാണ് നവകേരള സദസ്.

ചടങ്ങില്‍ നവ കേരള സദസ് മണ്ഡലം കണ്‍വീനര്‍ ജെ.പ്രശാന്ത് ബാബു, തഹസില്‍ദാര്‍ എം. ബിജുകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍, ഉപസമിതി കണ്‍വീനര്‍മാര്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, സാമൂഹ്യ -രാഷ്ട്രീയ പ്രവര്‍ത്തകര്‍, പി.ടി.എ ഭാരവാഹികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.