കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ദേശീയ നാച്ചുറോപതി ദിനവും ലോക പൈല്‍സ് ദിനവും ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ എ.വി.സാജന്‍ അധ്യക്ഷത വഹിച്ചു. ആനോറെക്ടല്‍ ക്ലിനിക് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പ്രവീണ്‍, സിദ്ധ മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രീരാജ്, യോഗ, നാച്ചുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷിംനമോള്‍, ഫാര്‍മസിസ്റ്റ് ടി.സി.റോയ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ യോഗ വിദ്യാര്‍ത്ഥികളായ വീട്ടമ്മമാര്‍ നാട്യയോഗ അവതരിപ്പിച്ചു. പൊതുജനങ്ങള്‍ക്കായി പൈല്‍സ്, ഫിഷര്‍, ഫിസ്റ്റുല എന്നിവയ്ക്കുള്ള സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും നടത്തി.