സ്റ്റേറ്റ് റിസോഴ്സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഗവൺമെൻ്റ് അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ വേഡ് പ്രോസസിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഡേറ്റാ എൻട്രി ഓപ്പറേറ്റർ, സർട്ടിഫിക്കറ്റ് ഇൻ ഡെസ്ക് ടോപ്പ് പബ്ലിഷിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് എന്നീ കോഴ്സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമിന് ആറുമാസവും, സർട്ടിഫിക്കറ്റ് കോഴ്സിന് മൂന്നു മാസവുമാണ് കാലാവധി. കോണ്ടാക്ട് ക്ലാസ്സുകളും പ്രോജക്ട് വർക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.
18 വയസ്സിനു മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. https://app.srccc.in/register ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. വിശദവിവരങ്ങൾ www.srccc.in വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. എറണാകുളം ജില്ലയിലെ പഠനകേന്ദ്രങ്ങൾ കൊച്ചി൯ സോഷ്യൽ സർവീസ് സൊസൈറ്റി, ജൂബിലി മെമ്മോറിയൽ കോംപ്ലക്സ്, കൊച്ചി൯, ഫോൺ 0484-2227217, 2221342, ഐ എൽ സി സി കമ്പ്യൂട്ടർ എഡ്യൂക്കേഷ൯, കളമശേരി: ഫോൺ 9847006897, 0484-4872917. എം.ഇ എസ് ഇ൯സ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാ൯സ്ഡ് സ്റ്റഡീസ്, നെട്ടൂർ: ഫോൺ 9447046811.