പത്തനാപുരം നവകേരള സദസിലേക്ക് പതിനായിരങ്ങളാണ് എത്തുന്നത്. നാടിന്റെ വികസനസ്വപ്നങ്ങള്‍ പങ്കിടാനും ഭാവികേരളത്തിന്റെ പ്രതീക്ഷകളിലേക്ക് കാതോര്‍ക്കാനുമായി ജനസാഗരം സംഗമിക്കുകയാണ്.

രാവിലെ മുതല്‍ വേദിയില്‍ ഗാനമേള. പരാതികള്‍ സ്വീകരിക്കുന്നതിനായി 21 കൗണ്ടറുകള്‍. പൊതുജനങ്ങള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക്, സിവില്‍ ഡിഫന്‍സ്, മെഡിക്കല്‍ സേവനം, വോളണ്ടിയര്‍ സേവനം എന്നിവയും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് സംഘാടനം. മാലിന്യശേഖരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതകര്‍മ സേന നേതൃത്വം നല്‍കി.