സ്ത്രീധനത്തിനെതിരെയും സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ സംബന്ധിച്ചും ബോധവല്‍ക്കരണം നല്‍കുന്നതിന് വനിതാ കമ്മീഷന്‍ നാളെ (വെള്ളി) രാവിലെ 10 മണിക്ക് സുല്‍ത്താന്‍ ബത്തേരി നഗരസഭ ഓഡിറ്റോറിയത്തില്‍ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കും. വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേഷ് അധ്യക്ഷത വഹിക്കും.
വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ.പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ.എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, നഗരസഭാ ഡെപ്യുട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിഷ ടീച്ചര്‍, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. റഷീദ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ്, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ. സഹദേവന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഇന്‍ ചാര്‍ജ് സാലി പൗലോസ്, കെ.സി. യോഹന്നാന്‍, രാധാ രവീന്ദ്രന്‍, സി.കെ. ആരിഫ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുപ്രിയ അനില്‍കുമാര്‍, വനിതാ കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിക്കും. സ്ത്രീധനം സാമൂഹ്യ വിപത്ത് എന്ന വിഷയത്തില്‍ അഡ്വ. പി.എം. ആതിരയും നവമാധ്യമങ്ങളും സ്ത്രീകളും എന്ന വിഷയത്തില്‍ സൈബര്‍ ക്രൈം എഎസ്‌ഐ ജോയ്‌സ് ജോണും ക്ലാസുകള്‍ നയിക്കും.