സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ജില്ലാ സമ്മര്‍ ക്യാമ്പിന് (റിഥം) നാളെ മാനന്തവാടി ജി.വി.എച്ച്.എസ്.എസില്‍ തുടങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി പദം സിംഗ് മുഖ്യാതിഥിയാകും. ഡിസംബര്‍ 30 ന് 8.30 ന് നടക്കുന്ന പാസ്സിംഗ് ഔട്ട് പരേഡില്‍ ഒ.ആര്‍ കേളു എം.എല്‍ എ സല്യൂട്ട് സ്വീകരിക്കും. 5 ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ വിവിധ സംവാദങ്ങള്‍, ക്ലാസ്സുകള്‍ എന്നിവയ്ക്ക് ജില്ലാ കലക്ടര്‍ ഡോ.രേണു രാജ്, ജില്ലാ പോലീസ് മേധാവി പദം സിംഗ്, അഡീഷണല്‍ സ്റ്റേറ്റ് നോഡല്‍ വാഹിദ്, അഡീഷണല്‍ പോലീസ് സൂപ്രണ്ട് വിനോദ് പിള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
