വട്ടിയൂർക്കാവിൽ സ്ഥിതി ചെയ്യുന്ന കേരള സർക്കാർ സാസ്കാരിക സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ 2024 ജനുവരി 6, 7, 8 തീയതികളിൽ പ്രശസ്ത ഒഡിസി നർത്തകി പത്മശ്രീ രഞ്ജന ഗോഹറിന്റെ നേതൃത്വത്തിൽ ഒഡിസ്സി നൃത്തത്തിൽ ത്രിദിന ശില്പശാല അരങ്ങേറും. ജനുവരി ആറാം തീയതി രാവിലെ 10 മണിക്ക് ഉദ്ഘാടന ചടങ്ങോടെ ശില്പശാല ആരംഭിക്കും. ശില്പശാലയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8547913916, 0471 2364771 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.