ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക വിദ്യാഭ്യാസ പദ്ധതിയായ പ്രാദേശിക ചരിത്ര നിർമ്മാണ രചനയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയിൽ വിദ്യാഭ്യാസം, കല, സംസ്കാരം,ആചാരാനുഷ്ഠാനങ്ങൾ, ഗതാഗതം, ആരോഗ്യം, കൃഷി, തൊഴിൽ, വ്യവസായം തുടങ്ങിയ വിവിധ മേഖലകളിലെ കഴിഞ്ഞ നൂറു വർഷത്തെ ചരിത്രം അതതു മേഖലകളിൽ പരിചയ സമ്പന്നരുമായി വിദ്യാർത്ഥികൾ സംവദിച്ചു.

ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ ലഘു കുറിപ്പുകൾ തയ്യാറാക്കി. പഞ്ചായത്തിലെ 8 പൊതു വിദ്യാലയങ്ങളിലെ യു.പി.വിഭാഗം വിദ്യാർത്ഥികളും അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു.

ശില്പശാലയോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, നിർവ്വഹണ ഉദ്യോഗസ്ഥൻ പി പി സതീഷ്കുമാർ,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീല ഗ്രാമപഞ്ചായത്തംഗം വിജയൻ കണ്ണഞ്ചേരി എന്നിവർ സംസരിച്ചു