സുഗന്ധഗിരി, അംബ പ്രദേശത്ത് ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ജനസൗഹ്യദ പരിപാടികളുടെ ഭാഗമായി മുട്ടില്‍ വിവേകാനന്ദ ആശുപത്രിയുടെ സഹകരണത്തോടെ പ്രദേശവാസികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ജില്ലാ പൊലീസ് മേധാവി ആര്. കറുപ്പസാമി ഉദ്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമ പഞ്ചായത്തംഗം ജോസ് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ നൂറോളം പേരെ സൗജന്യമായി പരിശോധിച്ച് ആവശ്യമായ മരുന്നുകള്‍ വിതരണം ചെയ്തു. സുഗന്ധഗിരി, അംബ പ്രദേശത്ത് നടത്തിയ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രളയത്തില്‍ തകര്‍ന്ന രണ്ട് പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കാനും ജില്ലാ പൊലീസ് വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് ജനോപകാരപ്രദമായ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
കല്‍പ്പറ്റ ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം, വൈത്തിരി പൊലീസ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ ഷെരീഫ്, വൈത്തിരി ഗ്രാമപഞ്ചായത്തംഗം ദാസന് തുടങ്ങിയവര്‍ സംസാരിച്ചു. വൈത്തിരി എസ്.ഐ ഹരിലാല്‍ ജി. നായര്‍, കല്‍പ്പറ്റ ജനമൈത്രി സി.ആര്.ഒ രാധാക്യഷ്ണന് എന്നിവര്‍ പങ്കെടുത്തു.
