കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പൊതുതെളിവെടുപ്പ് 28ന് നടക്കും. 2022 ഏപ്രിൽ 01 മുതൽ 5 വർഷത്തേക്കുള്ള മൂലധന നിക്ഷേപ പദ്ധതി അംഗീകരിക്കുന്നതിനുള്ള പെറ്റീഷൻ സമർപ്പിച്ചിരുന്നു. പെറ്റീഷൻ www.erckerala.org യിൽ ലഭ്യമാണ്. പെറ്റീഷനിലെ ട്രാൻസ്മിഷൻ ബിസിനസ് യൂണിറ്റുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പാണ് 28ന് കമ്മീഷന്റെ തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കോർട്ട് ഹാളിൽ രാവിലെ 10ന് നടക്കുക.
പൊതു തെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാം. വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നവർ 27ന് ഉച്ചയ്ക്ക് 12 നു മുമ്പ് പേരും വിശദവിവരങ്ങളും ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org യിൽ അറിയിക്കണം.
തപാൽ മുഖേനയും ഇ-മെയിൽ വഴിയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. ലഭിക്കുന്ന അഭിപ്രായങ്ങൾ 28നു വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. തപാൽ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തിൽ അയയ്ക്കണം.