ആരോഗ്യ മേഖലക്കും ഭവന നിര്‍മ്മാണത്തിനും ഊന്നല്‍ നല്കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 97കോടി 35 ലക്ഷം രൂപ വരവും 97 കോടി 14 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബ്ജറ്റാണ് അവതരിപ്പിച്ചത്. കനിവ് ക്യാന്‍സര്‍ ഹോം കെയര്‍, സഞ്ചരിക്കുന്ന ആതുരാലയം, ഡയാലിസിസ് സെന്റര്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒ.പി. എന്നിവയ്ക്ക് 1 കോടി 41 ലക്ഷം രൂപ നീക്കിവെച്ചു. ഭവന നിര്‍മാണത്തിന് 3 കോടി 40 ലക്ഷം രൂപ, ക്ഷീരമേഖലയ്ക്ക് 98 ലക്ഷംരൂപ, നെല്‍കൃഷി പ്രോല്സാഹനത്തിന് 45 ലക്ഷം രൂപ സാമൂഹ്യക്ഷേമത്തിന് ഒരു കോടി 30 ലക്ഷം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് 17 ലക്ഷം എന്നിവയും വകയിരുത്തി.
വനിതാ ക്ഷേമത്തിന് 98 ലക്ഷം രൂപയും കുടിവെള്ള ശുചിത്വ പദ്ധതിയ്ക്ക് 57ലക്ഷം രൂപയും നീക്കിവെച്ചു. പഴശ്ശിരക്തസാക്ഷി ദിനം, ഗദ്ദിക കലാകാരനും ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന പി.കെ. കാളന്റെ സ്മൃതിദിനം എന്നിവ ബന്ധപ്പെടുത്തി നവംബര്‍ മാസത്തില്‍ മാനന്തവാടി ഫെസ്റ്റ് സംഘടിപ്പിക്കും.
2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് എ.കെ ജയഭാരതി അവതരിപ്പിച്ചു. ബജറ്റ് യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി അധ്യക്ഷനായി. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ കെ.വി. വിജോള്‍, പി. കല്യാണി, സല്‍മ മോയിന്‍, മെമ്പര്‍മാരായ, പി.ചന്ദ്രന്, പി.കെ. അമീന്, ഇന്ദിരാ പ്രേമചന്ദ്രന്, അബ്ദുള്‍ അസീസ്, രമ്യാതാരേഷ്, ജോയ്സി ഷാജു, വി ബാലന്, ബി.എം വിമല, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മംഗലശ്ശേരി നാരായണന്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ കെ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി.പി ബാലചന്ദ്രന്, ആസൂത്രണ സമിതി അംഗങ്ങളായ പി.ജെ ആന്റണി, കെ.എം അബ്ദുള്ള, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.