കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായി നിലവില്‍ ജോലി ചെയ്യുന്ന 60 വയസ് പൂര്‍ത്തിയാകാത്ത തൊഴിലാളികള്‍ 2019 ജനുവരി ഒന്നു മുതല്‍ നിലവില്‍വരുന്ന അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നിശ്ചിത മാതൃകയിലുള്ള പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ച് ഡിസംബര്‍ 10നകം ഉള്ളൂരിലുള്ള തിരുവനന്തപുരം ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ ഹാജരാക്കണം. ഹാജരാകാത്തപക്ഷം ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ഫോറം തിരുവനന്തപുരം ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസിലും കള്ള് ചെത്ത് വ്യവസായ തൊഴിലാളി യൂണിയന്‍ ഓഫീസുകളിലും ലഭിക്കും.
