തിരുനെല്ലി ഗവ. ആശ്രമം സ്‌കൂളിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സും സംയുക്തമായി ‘അംബേദ്കറും ജനാധിപത്യവും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകനായ സി.കെ. പവിത്രന്‍ വിഷയമവതരിപ്പിച്ചു. ഡയറ്റ് ലക്ചറര്‍ പി.ആര്‍. ഷീജ, സ്‌കൂള്‍ പ്രധാനാദ്ധ്യപകന്‍ കെ.എം. കുഞ്ഞിക്കണ്ണന്‍, സീനിയര്‍ സൂപ്രണ്ട് എം. മജീദ്, പി.ടി.എ. ഉപാദ്ധ്യക്ഷന്‍ രാജു, സ്‌കൂള്‍ മാനേജര്‍ ഷില്ലി ജോര്‍ജ്, സീനിയര്‍ അസിസ്റ്റന്റ് ജമാലുദ്ദീന്‍ മണ്ടകത്തിങ്കല്‍, സ്റ്റാഫ് സെക്രട്ടറി ജെറില്‍ സെബാസ്റ്റ്യന്‍, മണി പി. എടക്കര എന്നിവര്‍ സംസാരിച്ചു.
